Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Women

ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ര​ണ്ടാം ടി20; ​ഇം​ഗ്ലീ​ഷ് വ​നി​ത​ക​ൾ​ക്ക് ജ​യം

ബ്രി​സ്റ്റോ​ൾ: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് വ​നി​ത​ക​ൾ​ക്ക് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 26 റ​ൺ​സി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 169 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യ്ക്ക് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 142 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി 33 റ​ൺ​സെ​ടു​ത്ത
യാ​സ്തി​ക ഭാ​ട്ടി​യ​യ​യും 32 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന​യും 28 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ ഷാ​ർ​ല​റ്റ് ഡീ​നും ലൗ​റ​ൻ ബെ​ല്ലും ഫ്രെ​യ കെം​പും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സോ​ഫി എ​ക്ലെ​സ്റ്റോ​ൺ ഒ​രു വി​ക്ക​റ്റ് എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 168 റ​ൺ​സെ​ടു​ത്ത​ത്. ഫ്രെ​യ കെം​പി​ന്‍റെ​യും ഡാ​നി ബ​യാ​റ്റ്-​ഹോ​ഡ്ജി​ന്‍റെ​യും ആ​മി ജോ​ൺ​സി​ന്‍റെ​യും അ​ലീ​സ് കാ​പ്സി​യു​ടെ​യും മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

കെം​പ് 38 റ​ൺ​സും ഡാ​നി വ​യാ​റ്റ് 29 റ​ൺ​സും ആ​മി​യും കാ​പ്സി​യും 28 റ​ൺ​സും വീ​ത​വും എ​ടു​ത്തു.​ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ശ്രീ​ച​ര​ണി മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. ന​ന്ദ​നി ശ​ർ​മ​യും ശ്രേ​യ​ങ്ക പാ​ട്ടീ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യി​ൽ 1-1ന് ​ഒ​പ്പ​മെ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യാ​ണ് വി​ജ​യി​ച്ച​ത്. പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ മ​ത്സ​രം ജൂ​ൺ ര​ണ്ടി​ന് ന​ട​ക്കും.

 

Sports

ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​നം; ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്ക് കൂ​റ്റ​ൻ സ്കോ​ർ

ഹൊ​ബാ​ർ​ട്ട്: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 409 റ​ൺ‌​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ അ​ലീ​സാ ഹീ​ലി​യു​ടെ​യും വി​ക്ക​റ്റ് കീ​പ്പ​ർ ബേ​ത് മൂ​ണി​യു​ടെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും ജോ​ർ​ജി​യ വോ​ളി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 158 റ​ൺ​സെ​ടു​ത്ത ഹീ​ലി​യാ​ണ് ഓ​സീ​സി​ന്‍റെ ടോ​പ്സ്കോ​റ​ർ. 98 പ​ന്തി​ൽ 27 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹീ​ലി​യു​ടെ ഇ​ന്നിം​ഗ്സ്.

മൂ​ണി 106 റ​ൺ​സാ​ണെ​ടു​ത്ത​ത്. 10 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. ജോ​ർ​ജി​യ വോ​ൾ 62 റ​ൺ​സും നി​ക്കോ​ള ക്യാ​രി 34 റ​ൺ​സും എ​ടു​ത്തു.

ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി ശ്രീ​ച​ര​ണി​യും സ്നേ​ഹ് റാ​ണ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. രേ​ണു​ക സിം​ഗ് ഠാ​ക്കൂ​റും കാ​ഷ്‌​വീ ഗൗ​ത​മും ദീ​പ്തി ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഇ​​ന്ത്യ​​ൻ വ​​നി​​താ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു

മും​​ബൈ: ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ടം കൈ​​യ​​ൻ സ്പി​​ന്ന​​ർ വൈ​​ഷ്ണ​​വി ശ​​ർ​​മ​​യും 17കാ​​രി​​യാ​​യ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ജി. ​​ക​​മാ​​ലി​​നി​​യും ആ​​ദ്യ​​മാ​​യി ഏ​​ക​​ദി​​ന ടീ​​മി​​ൽ ഇ​​ടം പി​​ടി​​ച്ചു. ഭാ​​ര​​തി ഫു​​ൽ​​മാ​​ലി ഒ​​രി​​ട​​വേ​​ള​​യ്ക്കു ശേ​​ഷം ട്വ​​ന്‍റി20 ടീ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. ര​​ണ്ട് ടീ​​മി​​ലും മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ടം പി​​ടി​​ക്കാ​​നാ​​യി​​ല്ല.

ഏ​​ക​​ദി​​ന ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച ഹ​​ർ​​ലീ​​ൻ ഡി​​യോ​​ളി​​നെ ട്വ​​ന്‍റി20 ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ച്ചി​​ല്ല. വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മി​​ന്നും ഫോ​​മി​​ൽ ബാ​​റ്റ് വീ​​ശു​​ന്ന​​തി​​നി​​ടെ​​യാ​​ണ് താ​​ര​​ത്തെ ട്വ​​ന്‍റി20 ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കാ​​തി​​രു​​ന്ന​​ത്.

Sports

കാ​ര്യ​വ​ട്ട​ത്തും ത​ക​ർ​പ്പ​ൻ ജ​യം; ടി20 ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ വ​നി​ത​ക​ൾ. കാ​ര്യ​വ​ട്ട​ത്ത് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു.

ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 113 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13.2 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഷെ​ഫാ​ലി വ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ൽ ഇ​ന്ത്യ അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

79 റ​ൺ‌​സാ​ണ് ഷെ​ഫാ​ലി എ​ടു​ത്ത​ത്. 42 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഷെ​ഫാ​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 21 റ​ൺ​സെ​ടു​ത്തു.

 

Sports

കാ​ര്യ​വ​ട്ടം വ​നി​താ ടി20: ​നാ​ല് വി​ക്ക​റ്റു​മാ​യി രേ​ണു​ക; ഇന്ത്യയ്ക്ക് 113 റൺസ് വിജയലക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ വ​നി​ത​ക​ൾ. കാ​ര്യ​വ​ട്ട​ത്ത് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു.

ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 113 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13.2 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഷെ​ഫാ​ലി വ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ൽ ഇ​ന്ത്യ അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

79 റ​ൺ‌​സാ​ണ് ഷെ​ഫാ​ലി എ​ടു​ത്ത​ത്. 42 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഷെ​ഫാ​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 21 റ​ൺ​സെ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ക​വി​ഷ ദി​ൽ​ഹ​രി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 112 റ​ൺ‌​സ് എ​ടു​ത്ത​ത്. 27 റ​ൺ​സെ​ടു​ത്ത ഇ​മേ​ഷ ദു​ലാ​നി​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ്സ്കോ​റ​ർ. ഹ​സി​നി പെ​രേ​ര 25 റ​ൺ​സും ക​വി​ഷ ദി​ൽ​ഹ​രി 20 റ​ൺ​സും എ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ദീ​പ്തി ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

 

 

 

 

Sports

കാ​ര്യ​വ​ട്ടം വ​നി​താ ടി20; ​ടോ​സ് നേ​ടി ഇ​ന്ത്യ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്തെ ഗ്രീ​ൻ​ഫീ​ൽ​ഡ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ ര​ണ്ട് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. സ്നേ​ഹ് റാ​ണ​യ്ക്കും അ​രു​ന്ധ​തി റെ​ഡ്ഡി​യ്ക്കും പ​ക​രം രേ​ണു​ക സിം​ഗ് ഠാ​ക്കൂ​റും ദീ​പ്തി ശ​ർ​മ​യും പ്ലേ​യിം​ഗ് ഇ​ല​വ​ണി​ലെ​ത്തി.

ടീം ​ഇ​ന്ത്യ: സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ർ​മ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഹ​ർ​മ​ൻ​​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, അ​മ​ൻ​ജോ​ത് കൗ​ർ, വൈ​ഷ്ണ​വി ശ​ർ​മ, ക്രാ​ന്തി ഗൗ​ഡ്, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ.

ടീം ​ശ്രീ​ല​ങ്ക: ച​മാ​രി അ​ത്ത​പ​ത്തു (ക്യാ​പ്റ്റ​ൻ), ഹ​സി​നി പെ​രേ​ര, ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, നി​മേ​ഷ മ​ധു​ഷ​നി, ക​വി​ഷ ദി​ൽ​ഹ​രി, നി​ലാ​ക്ഷി​ക സി​ൽ​വ, ഇ​മേ​ഷ ദു​ലാ​നി, കൗ​ഷാ​നി നു​ത്യാ​ങ്ക​ന (വി​ക്ക​റ്റ് കീ​പ്പ​ർ), മ​ൽ​ഷ ഷെ​ഹാ​നി, ഇ​നോ​ക ര​ണ​വീ​ര, മാ​ൽ​കി മ​ഡ​ര.

Sports

വ​നി​താ ടി20: ​ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം

വി​ശാ​ഖ​പ​ട്ട​ണം: ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് അ​നാ​യാ​സ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 122 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 14.4 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ജ​മീ​മ റോ​ഡ്രി​ഗ​സാ​ണ് ഇ​ന്ത്യ​യെ അ​നാ​യാ​സ വി​ജ​യ​ത്തി​ലേ​യ്ക്ക് ന​യി​ച്ച​ത്. ജ​മീ​മ 65 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

25 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 15 റ​ൺ​സെ​ടു​ത്തു. ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ക​വ്യ ക​വി​ണ്ടി​യും ഇ​നോ​ക്ക ര​ണ​വീ​ര​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 121 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 39 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ വി​ഷ്മി ഗു​ണ​ര​ത്നെ​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ്സ്കോ​റ​ർ. ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ 21 റ​ൺ​സും ഹ​സി​നി പെ​രേ​ര 20 റ​ൺ​സും എ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ക്രാ​ന്തി ഗൗ​ഡ്, ദീ​പ്തി ശ​ർ​മ, ശ്രീ ​ച​ര​ണി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മൂ​ന്ന് ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ൾ റ​ൺ​ഔ​ട്ടാ​യി.

Sports

വ​നി​താ ടി20: ​ഇ​ന്ത്യ​യ്ക്കെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

വി​ശാ​ഖ​പ​ട്ട​ണം: ഇ​ന്ത്യ​ൻ‌ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 121 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

39 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ വി​ഷ്മി ഗു​ണ​ര​ത്നെ​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ്സ്കോ​റ​ർ. ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ 21 റ​ൺ​സും ഹ​സി​നി പെ​രേ​ര 20 റ​ൺ​സും എ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ക്രാ​ന്തി ഗൗ​ഡ്, ദീ​പ്തി ശ​ർ​മ, ശ്രീ ​ച​ര​ണി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മൂ​ന്ന് ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ൾ റ​ൺ​ഔ​ട്ടാ​യി.

Sports

വ​നി​താ ടി20: ​ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് ടോ​സ്

വി​ശാ​ഖ​പ​ട്ട​ണം: ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. വി​ശാ​ഖ​പ​ട്ട​ണ​ത്തെ എ​സി​എ-​വി​ഡി​സി​എ സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ജേ​താ​ക്ക​ളാ​യ​തി​നു ശേ​ഷം ഇ​ന്ത്യ​ൻ വ​നി​താ ടീം ​ആ​ദ്യ​മാ​യി ഇ​റ​ങ്ങു​ന്ന മ​ത്സ​ര​മാ​ണ് ഇ​ത്. മി​ക​ച്ച ഫോം ​തു​ട​രാ​മെ​ന്നു​ള്ള ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും.

ടീം ​ഇ​ന്ത്യ: സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ർ​മ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, അ​മ​ൻ​ജോ​ത് കൗ​ർ, അ​രു​ന്ധ​തി റെ​ഡ്ഡി, വൈ​ഷ്ണ​വി ശ​ർ​മ, ക്രാ​ന്തി ഗൗ​ഡ്, ശ്രീ ​ച​ര​ണി.

ടീം ​ശ്രീ​ല​ങ്ക: വി​ഷ്മി ഗു​ണ​ര​ത്നെ, ച​മാ​രി അ​ത്ത​പ​ത്തു (ക്യാ​പ്റ്റ​ൻ), ഹ​സി​ന് പെ​രേ​ര, ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, നി​ലാ​ക്ഷി ഡി ​സി​ൽ​വ, കൗ​ഷാ​നി നു​ത്യാ​ൻ​ഗ​ന (വി​ക്ക​റ്റ് കീ​പ്പ​ർ), ക​വി​ഷ ദി​ൽ​ഹ​രി, മ​ൽ​ക്കി മ​ഡാ​ര, ഇ​നോ​ക ര​ണ​വീ​ര, ക​വ്യ ക​വി​ന്ധി, ശ​സി​നി ജിം​ഹാ​നി.

Latest News

Corehub Up